നെടുംകുന്നം: സമഗ്ര ശിക്ഷാ കേരളം പദ്ധതിയുടെ ഭാഗമായി നെടുംകുന്നം നോർത്ത് ഗവ.യു.പി സ്‌കൂളിൽ തളിർ സ്‌പെഷ്യൽ കെയർ സെന്റർ ആരംഭിച്ചു. പഞ്ചായത്തംഗം ജോ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ബിന്ദുമോൾ അദ്ധ്യക്ഷത വഹിച്ചു. കറുകച്ചാൽ ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ കെ.എ സുനിത, സി.ആർ.സി കോർഡിനേറ്റർ ശൈത്യ ജയിംസ്, സ്‌പെഷ്യൽ എഡ്യൂക്കേറ്റർ സോഫി ജയിംസ് തുടങ്ങിയവർ പങ്കെടുത്തു.