അടിമാലി: ശാന്തഗിരി ശ്രീ മഹേശ്വര ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി പൂത്തോട്ട ലാലന്‍, മേല്‍ശാന്തി മഠത്തുംമുറി അജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് തൃക്കൊടിയേറ്റ് നടന്നത്. രണ്ടാം ദിവസമായ ഇന്ന് രാവിലെ ഏഴിന് എതൃത്ത് പൂജ, എട്ടിന് പന്തീരടി പൂജ, 9.30ന് നവകം, പഞ്ചഗവ്യം, അഭിഷേകം. 10.30ന് കൂട്ടു മൃത്യുഞ്ജയ ഹോമം. വൈകിട്ട് 6.30ന് ദീപാരാധന, ഏഴിന് ഭഗവതി സേവ, 7.30ന് അത്താഴപൂജ, ശ്രീഭൂത ബലി. ഉത്സവത്തോടനുബന്ധിച്ച് എല്ലാ ദിവസവും അന്നദാനവും ഉണ്ടായിരിക്കുമെന്ന് ചെയര്‍മാന്‍ റജി നളന്ദ, കണ്‍വീനര്‍ ടി.പി. അശോകന്‍ എന്നിവര്‍ അറിയിച്ചു.