kob-kannan

കോട്ടയം : തിരുനക്കര തെക്കേനടയിൽ മന്നക്കുന്നത്ത് പരേതരായ പരമേശ്വരൻ ഇളയതിന്റേയും, അമ്മുകുട്ടിയമ്മയുടേയും മകൻ കണ്ണൻ മന്നക്കുന്നം (പി.ഗോപിനാഥൻ നായർ - 68) നിര്യാതനായി. എഴുത്തുകാരനും, ചെറുകഥാകൃത്തും ആയിരുന്നു. തിരുനക്കര ക്ഷേത്രമാഹാത്മ്യം ആസ്പദമാക്കി ഗൗരീശങ്കരം എന്ന പുസ്തകം രചിച്ചു. തിരുനക്കര ക്ഷേത്ര ഉത്സവക്കമ്മറ്റി സെക്രട്ടറി, ക്ഷേത്രോത്സവ സ്മരണിക എഡിറ്റർ, തിരുനക്കര എൻ.എസ്.എസ് കരയോഗം സെക്രട്ടറി, ചട്ടമ്പിസ്വാമി അനുസ്മരണകമ്മിറ്റി കൺവീനർ, ഹിന്ദുസേവാസമിതി മാനേജർ, കോട്ടയം സൗഹൃദകലാവേദി കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് 2 ന് മുട്ടമ്പലം എൻ. എസ്.എസ് ശ്മശാനത്തിൽ.