കോട്ടയം: മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ ശക്തി യാത്ര നടത്തി. തിരുനക്കര മൈതാനിയിൽനിന്നാണ് ശക്തി യാത്ര നടത്തിയത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി യു.പി തിരഞ്ഞെടുപ്പ് സമയത്ത് ഞാൻ പെൺകുട്ടിയാണ് ഞാൻ പോരാടും എന്ന മുദ്രാവാക്യം ഉയർത്തിയതിന്റെ 125-ാം ദിവസം തികയുന്നതിന്റെ ഭാഗമായാണ് പരിപാടി നടന്നത്. തിരുനക്കരയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് സുധാ കുര്യൻ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ.ശോഭാ സലിമോൻ, ലിസമ്മ ബേബി തുടങ്ങിയവർ പങ്കെടുത്തു.