കോട്ടയം: നാട്ടകംകാർ പരക്കം പായുകയാണ്... ദാഹജലം തേടി. നഗരസഭ 43ാം വാർഡിന്റെ പരിധിയിലുള്ള എരമശ്ശേരി ഭാഗത്താണ് ജലദൗർലഭ്യം രൂക്ഷമായിരിക്കുന്നത്. ഇവിടെ പല വീടുകളിലും കിണറുകളില്ല. അതിനാൽ പൈപ്പ് വെള്ളമാണ് പ്രധാന ആശ്രയം. മറിയപ്പള്ളിയിൽ സ്ഥിതി ചെയ്യുന്ന ജല അതോറിറ്റിയുടെ വാട്ടർ ടാങ്കിൽ നിന്നാണ് നാട്ടകം പ്രദേശത്ത് മുഴുവനും വെള്ളം എത്തിക്കുന്നത്. പക്ഷേ ഇവിടെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ആഴ്ച്ചയിലൊന്ന് വെള്ളം എത്തിയാലായി എന്നതാണ് നിലവിലെ അവസ്ഥ. ഇതോടെ വെള്ലം വിലകൊടുത്ത് വാങ്ങേണ്ട അവസ്ഥയിലാണ് പ്രദേശത്തെ ഭൂരിപക്ഷം കുടുംബങ്ങളും.

മാസത്തിൽ വിരലിലെണ്ണാവുന്ന ദിവസങ്ങളിലാണ് പ്രദേശത്ത് വെള്ളം എത്തുന്നത്.
ട്രാവൻകൂർ സിമന്റ്‌സിന്റെ ഓഫീസിൽ നിന്നാണ് ഇപ്പോൾ വെള്ളമെടുക്കുന്നത്.
മണി (എരമശേശരി സ്വദേശി)

ആഴ്ചയിൽ ഒരു തവണ വെള്ളം കിട്ടിയാലായി, കിണറ്റിലെ വെള്ളം വറ്റി, സമീപത്തെ വീട്ടിൽ നിന്നാണ് ഇപ്പോൾ വെള്ളം ശേഖരിക്കുന്നത്.
രാജൻ (മുട്ടം, മറിയപ്പള്ളി)