കൊടുങ്ങൂർ: കേരള കോൺഗ്രസ് (എം) വാഴൂർ മണ്ഡലം പ്രതിനിധി സമ്മേളനവും മണ്ഡലം ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. മണ്ഡലം പ്രസിഡന്റായി സൻജോ ആന്റണി കടപ്പൂരിനെ തിരഞ്ഞെടുത്തു. വി .എസ്. അബ്ദുൽസലാം പപതാകയുയർത്തി. പ്രതിനിധി സമ്മേളനം പാർട്ടി ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം ഉദ്ഘാടനം ചെയ്തു. എ.എം മാത്യു ആനിത്തോട്ടം മുഖ്യപ്രഭാഷണം നടത്തി.

ഭാരവാഹികളായി സൻജോ ആന്റെണി (പ്രസിഡന്റ്), സണ്ണി കാരക്കാട്ട്, ജോസിറ്റ് ജോസഫ് അന്തീനാട്ട് (വൈസ് പ്രസിഡന്റുമാർ), ജെയിംസ് തൂങ്കുഴി, നോജ് സി, സോജി വി. ജോസഫ് (സെക്രട്ടറിമാർ), എം. എം. ചാക്കോ മണ്ണിപ്ലാക്കൽ (ട്രഷറർ), ബിയോൺ ജോസ് തലവയലിൽ (ഐ ടി കോർഡിനേറ്റർ), മറ്റ് നിയോജകമണ്ഡലം പ്രതിനിധികൾ എന്നിവരെ തിരഞ്ഞെടുത്തു.
ചിത്രവിവരണം
സൻജോ ആന്റണി