roshi

കുമരകം: വേമ്പനാട്ടുകായലിലെയും കുമരകം, തിരുവാർപ്പ് പഞ്ചായത്തുകളിലെയും ജലഗതാഗതത്തെ ബാധിച്ചിരിക്കുന്ന പോളശല്യത്തിന് ശാശ്വതപരിഹാരം കാണമെന്നാവശ്യപ്പെട്ട് കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറി ബിറ്റു വൃന്ദാവന്റെ നേതൃത്വത്തിൽ മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകി. വഞ്ചിവീടുകൾ, മറ്റു ബോട്ടുകൾ എന്നിവയുടെ സഞ്ചാരത്തിന് പോള പ്രതിബന്ധമാണ്. കുമരകം, തിരുവാർപ്പ്, അയ്മനം, ആർപ്പൂക്കര, അതിരമ്പുഴ, നീണ്ടൂർ, കല്ലറ, വെച്ചൂർ പഞ്ചായത്തുകളിലെ ആറുകളുടെയും തോടുകളുടെയും ആഴം കൂട്ടി സഞ്ചാരയോഗ്യമാക്കണം, തണ്ണീർമുക്കം ബണ്ടിനെ വിനോദ സഞ്ചാര കേന്ദ്രമാക്കണം എന്നീ ആവശ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. പ്രശ്‌നം പഠിക്കാൻ എത്താമെന്ന് മന്ത്രി ഉറപ്പ് നൽകി.