പൊൻകുന്നം:ഡി.വൈ.എഫ്.ഐ പൊൻകുന്നം മേഖലാസമ്മേളനം നടന്നു. സി.പി.എം ജില്ലാ കമ്മിറ്റിയംഗം വി.ജി ലാൽ ഉദ്ഘാടനം നിർവഹിച്ചു. മേഖലാ പ്രസിഡന്റ് പി.എസ് ശ്രീജിത് പതാക ഉയർത്തി. ടി.എസ് ബാബുരാജ്, ബി.ഗൗതം, ക്രിസ്റ്റി സജി, രോഹിത് അജയ്കുമാർ, ശരൺ ചന്ദ്രൻ, സഞ്ജയ് വിഷ്ണു, രാകേഷ് പ്രസാദ്, അരുൺ ബേബി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ശരൺ ചന്ദ്രൻ (പ്രസിഡന്റ്), മിഥുൻ മധു, ആര്യ (വൈസ് പ്രസിഡന്റ്), പി .എസ് .ശ്രീജിത് (സെക്രട്ടറി), രോഹിത് അജയ്കുമാർ, എസ് .അക്ഷയ് (ജോയിന്റ് സെക്രട്ടറി), സഞ്ജയ് വിഷ്ണു (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.