ഭരണങ്ങാനം : പാലായിലെയും പരിസര പഞ്ചായത്തുകളിലും കടുത്ത വേനലിലും കുടിവെള്ളം ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന് തോമസ് ചാഴികാടൻ എം.പി പറഞ്ഞു ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച 11 ലക്ഷം രൂപയും എം.പി ഫണ്ടിൽ നിന്നും തോമസ് ചാഴികാടൻ അനുവദിച്ച പത്ത് ലക്ഷം രൂപയും വിനിയോഗിച്ച് നടപ്പാക്കുന്ന ഇടപ്പാടി ലക്ഷംവീട് കുടിവെള്ള പദ്ധതിയുടെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സൊസൈറ്റി പ്രസിഡന്റ് സാബു വടക്കേ മുറി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ മുഖ്യപ്രഭാഷണം നടത്തി. ആനന്ദ് ചെറുവള്ളി ജോസുകുട്ടി അമ്പലമറ്റത്തിൽ, രാഹുൽ ജി. കൃഷ്ണൻ , ററി. കെ. ഫ്രാൻസിസ്,ദേവസ്യ മത്തായി, ഷാജി പുത്തോട്ടായിൽ, ഷൈജു കാരിമറ്റം, പാപ്പച്ചൻ വാളിപ്ലാക്കൽ, ത്രേസ്യാമ്മ താഴത്തു വരിക്കയിൽ ,ബെന്നി ഓം പള്ളിയിൽ , ബിനീഷ് ഒഴുകയിൽ , സിന്ധു പ്രദീപ് ,ജിജിമോൻ പനച്ചിക്കപ്പാറ , സോയി താണോലിൽ തുടങ്ങിയവർ പ്രസംഗിച്ചു.