തലയോലപ്പറമ്പ് : ബ്രഹ്മപുരം മാത്താനം ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന പൊങ്കാല മഹോത്സവം ഇന്ന് നടക്കും. രാവിലെ 8.45 ന് പൊങ്കാലയ്ക്ക് കുമരകം എം.എൻ ഗോപാലൻ തന്ത്രി ഭണ്ഡാര അടുപ്പിൽ അഗ്‌നി പകരും. തുടർന്ന് പൊങ്കാല ദീപം തെളിയിക്കൽ, പൊങ്കാല നിവേദ്യം ഉച്ചയ്ക്ക് 12 ന് ശ്രീഭൂതബലി, 12.30 ന് പൊങ്കാല സദ്യ. വൈകിട്ട് 6.30 ന് ദീപാരാധന, 7 ന് നവീന ഭക്തിഗാനാമൃതം രാത്രി 11 ന് പള്ളിവേട്ട. എന്നിവ നടക്കും. നാളെ ഉച്ചയ്ക്ക് 1 ന് ആറാട്ട് സദ്യ, വൈകിട്ട് 7 ന് കൊടിയിറക്ക്. തുടർന്ന് ക്ഷേത്രക്കുളത്തിൽ ആറാട്ട്, വിശേഷാൽ പൂജകൾ, ദീപാരാധന, വലിയ കാണിക്ക.