
ചിങ്ങവനം: ബസിൽ 13കാരിയായ പെൺകുട്ടിയെ ശല്യം ചെയ്ത വൃദ്ധൻ പിടിയിൽ. ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം. അടൂരിൽ നിന്ന് കോട്ടയത്തിന് വരികയായിരുന്ന സൂപ്പർഫാസ്റ്റ് കെ.എസ്.ആർ.ടി.സി ബസിലായിരുന്നു സംഭവം. മാതാപിതാക്കൾക്കൊപ്പം തൃശൂരിലേക്ക് പോവുകയായിരുന്ന പെൺകുട്ടിയെയാണ് തിരുവനന്തപുരം മാർത്താണ്ഡം സ്വദേശി ശല്യം ചെയ്തത്. വിവരം മാതാപിതാക്കളേയും ബസ് ജീവനക്കാരെയും അറിയിച്ചതോടെ, ചിങ്ങവനം പൊലീസ് സ്റ്റേഷനു സമീപം ബസ് നിർത്തി ഇയാളെ പൊലീസിൽ ഏൽപ്പിച്ചു. തുടർന്ന് ബസ് യാത്ര തുടർന്നു. സംഭവത്തിൽ ബന്ധുക്കൾക്ക് പരാതി ഇല്ലാതിരുന്നതിനെ തുടർന്ന്, മദ്യലഹരിയിലായിരുന്ന വൃദ്ധനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി കേസെടുത്ത് ജാമ്യത്തിൽ വിട്ടയച്ചു.