കറുകച്ചാൽ: 250 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി മധ്യവയ്‌സ്‌കൻ പിടിയിൽ. നെടുംകുന്നം പാലപ്പടി നാരങ്ങാംകുന്നേൽ രാജപ്പനാ (56) ആണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടർന്ന് കറുകച്ചാൽ എസ്.എച്ച്.ഒ ഋഷികേശൻ നായരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. മുൻപ് അനധികൃത മദ്യവിൽപനയ്ക്കും ഇയാൾക്കെതിരെ കേസെടുത്തിരുന്നു.