പാലാ: യു.ഡി.എഫ് സർക്കാർ കൊണ്ടുവന്ന വികസനപദ്ധതികൾ എൽ.ഡി.എഫ് അധികാരത്തിൽ വരുന്ന കാലഘട്ടങ്ങളിൽ തടസപ്പെടുത്തുന്നത് ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുകയാണെന്ന് യു.ഡി.എഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. യൂത്ത് ഫ്രണ്ട് പാല നിയോജകമണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . യൂത്ത് ഫ്രണ്ട് പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ഷിനു പാലത്തിങ്കൽ അദ്ധ്യക്ഷതവഹിച്ചു. കേരളാ കോൺഗ്രസ് പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ജോർജ്ജ് മുഖ്യപ്രസംഗം നടത്തി. നേതാക്കളായ രാജൻ കുളങ്ങര, ലിറ്റോ പാറേക്കാട്ടിൽ, നോയൽ ലൂക്ക് പെരുമ്പറയിൽ, സിബി നെല്ലൻകുഴിയിൽ, മെൽബിൻ പറമുണ്ട, അനൂപ് താന്നിക്കൽ ,ടോം ജോസഫ് , തോമസുകുട്ടി അണ്ടുക്കുന്നേൽ, റോഷൻ ജോസ് , ജോബി കുമ്പളം, മെൽബിൻ ജോഷി എന്നിവർ പ്രസംഗിച്ചു.