net

കടുത്തുരുത്തി : വൃത്തിയാക്കാനിറങ്ങുന്നതിനിടെ നാൽപ്പതടി താഴ്ചയുള്ള കിണിറ്റിലേയ്ക്ക് വീണ തൊഴിലാളിയെ ഫയർഫോഴ്സെത്തി രക്ഷിച്ചു. കുറവിലങ്ങാട് കോഴയിൽ സെബാസ്റ്റ്യൻ ചെന്നോലിയിലിന്റെ വീട്ടിലെ കിണർ തേകാൻ ഇറങ്ങിയ സമീപവാസി കുഞ്ഞുമോനാണ് (52) രക്ഷപ്പെട്ടത്. ഇന്നലെ ഇന്ന് രാവിലെ 10 നായിരുന്നു സംഭവം. കിണറ്റിലേയ്ക്ക് ഇറങ്ങുന്നതിനിടെ ചവിട്ടിയ തിട്ട ഇടിഞ്ഞ് കുഞ്ഞുമോൻ താഴേയ്ക്ക് വീഴുകയായിരുന്നു. മൂന്നടിയോളം വെളളമേ കിണറ്റിലുണ്ടായിരുന്നുള്ളൂ. കടുത്തുരുത്തി ഫയർ സ്റ്റേഷനിൽ നിന്നെത്തിയ രണ്ട് യൂണിറ്റ് അംഗങ്ങൾ നെറ്റ്, റോപ്പ് എന്നിവ ഉപയോഗിച്ച് കുഞ്ഞുമോനെ രക്ഷിക്കുകയായിരുന്നു. ഓഫീസർ എസ്. ശ്രീനാഥ് കിണറ്റിലിറങ്ങി കുഞ്ഞുമോനെ നെറ്റിൽ കയറ്റി. തുടർന്ന് പ്രാഥമിക ശുശ്രൂഷ നൽകി സേനയുടെ ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചു. കാലിന് ഒടിവും, തലയ്ക്ക് പരിക്കുമേറ്റിട്ടുണ്ട്. സ്റ്റേഷൻ ഓഫീസർ സുവി കുമാർ, ഓഫീസർമാരായ ഡി.സന്തോഷ്, പ്രമോദ് കുമാർ, അനൂപ് കൃഷ്ണൻ, ശ്രീനാഥ്. എസ് കെഎസ് നന്ദു, ഇ.ജെ.അജയകുമാർ മനു കെ സി, കെ.എസ് മോഹനൻ, സുരേഷ്‌കുമാർ, എൻ.കെ.ജയ് മോൻ, ജോസഫ് എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു.