തലയോലപ്പറമ്പ് : ബ്രഹ്മപുരം മാത്താനം ദേവീക്ഷേത്രത്തിൽ ആറാട്ട് ദിവസമായ ഇന്ന് ഉച്ചയ്ക്ക് 1ന് ആറാട്ട് സദ്യ, വൈകിട്ട് 7ന് കൊടിയിറക്ക്.തുടർന്ന് ക്ഷേത്രക്കുളത്തിൽ തിരു ആറാട്ട്, വിശേഷാൽ പൂജകൾ, ദീപാരാധന, വലിയ കാണിക്ക എന്നിവ നടക്കും.കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചാണ് പൊങ്കാല മഹോത്സവം നടത്തുന്നതെന്ന് ദേവസ്വം പ്രസിഡന്റ് പി.കെ ശശിധരൻ സെക്രട്ടറി പി.എം രാജേന്ദ്രൻ എന്നിവർ അറിയിച്ചു.