കോട്ടയം: രഞ്ജിനി സംഗീതസഭ മുൻ പ്രസിഡന്റ് പ്രൊഫ.എം.ജി സുധാകരൻ നായർ എട്ടാമത് അനുസ്മരണം 27ന് വൈകുന്നേരം 5ന് കോട്ടയം ബ്രാഹ്മണസമൂഹ മഠം ഹാളിൽ നടക്കും. ഡോ.സുകുമാർ അഴീക്കോട് തത്ത്വമസി സാംസ്‌കാരിക അക്കാദമി ചെയർമാൻ ടി.ജി വിജയകുമാർ അനുസ്മരണ പ്രഭാഷണം നടത്തും. തുടർന്ന് സംഗീതസദസ്.