കോട്ടയം: മാനവ സംസ്‌കൃതി കോട്ടയം പബ്ലിക് ലൈബ്രറി എന്നിവയുടെ ആഭിമുഖ്യത്തിൽ കവിതാരചന ശില്പശാല 25,26 തീയതികളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ കോട്ടയം പബ്ലിക് ലൈബ്രറി ഹാളിൽ നടക്കും. കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റ് ഏബ്രഹാം ഇട്ടിച്ചെറിയ ഉദ്ഘാടനം ചെയ്യും. മാനവസംസ്‌കൃതി ജില്ലാ ചെയർമാൻ ടി.എസ് സലീം അദ്ധ്യക്ഷത വഹിക്കും. റിട്ട. ഡയറ്റ് ലക്ചറർ ശ്രീകുമാർ എസ്.നായർ കവിതാ ശില്പശാല നയിക്കും. മാനവ സംസ്‌കൃതി കേന്ദ്രകമ്മറ്റി അംഗം അഡ്വ.ജി.ഗോപകുമാർ, ലൈബ്രറി സെക്രട്ടറി ഇൻചാർജ് ഷാജി വേങ്കടത്ത് എന്നിവർ പങ്കെടുക്കും. മാനവസംസ്‌കൃതി ജില്ലാ സെക്രട്ടറി എം.ശ്രീകുമാർ സ്വാഗതവും കോട്ടയം മോഡൽ ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക ശ്രീലാ രവീന്ദ്രൻ നന്ദിയും പറയും. 26ന് സമാപനസന്ദേശവും സർട്ടിഫിക്കറ്റ് വിതരണവും എസ്.സി.ഇ.ആർ.ടി മുൻ റിസേർച്ച് ഓഫീസറും സിനിമ സംഗീത സംവിധായകനുമായ ഡോ.മണക്കാല ഗോപാലകൃഷ്ണൻ നിർവഹിക്കും.