കോട്ടയം: കോടിമത പള്ളിപ്പുറത്തുകാവ് ദേവീക്ഷേത്രത്തിൽ ഏപ്രിൽ 15 മുതൽ 24 വരെ നടക്കുന്ന പത്താമുദയ ഉത്സവകമ്മറ്റി രൂപീകരണ യോഗം നടന്നു. മാനേജിംഗ് ട്രസ്റ്റി ഹരീഷ് വാസുദേവ് അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റായി സി.ആർ വൈദ്യനാഥൻ, വൈസ് പ്രസിഡന്റായി മനോജ് കൂവപ്പാടം, സെക്രട്ടറി കെ.ടി കണ്ണൻ അറയ്ക്കമറ്റം, ജോയിന്റ്‌സെക്രട്ടറിയായി ഗോപു തുരുത്തിപ്പള്ളി, ട്രഷററായി ചന്ദ്രശേഖരൻപിള്ള അരങ്ങശ്ശേരിൽ എന്നിവരെ തിരഞ്ഞെടുത്തതായി കോടിമത പള്ളിപ്പുറത്തുകാവ് ദേവസ്വം സെക്രട്ടറി എം.കെ രാമചന്ദ്രൻ അറിയിച്ചു.