മാന്നാർ : എസ്.എൻ.ഡി.പി യോഗം 2485-ാം നമ്പർ മാന്നാർ ശാഖയിലെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും 27ന് രാവിലെ 10 ന് ശാഖാ ജൂബിലി ഹാളിൽ നടക്കും. കടുത്തുരുത്തി യൂണിയൻ പ്രസിഡന്റ് എ.ഡി പ്രസാദ് ആരിശ്ശേരിൽ ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി എൻ.കെ രമണൻ അദ്ധ്യക്ഷത വഹിക്കും. ശാഖാ സെക്രട്ടറി ഷൈല ബാബു റിപ്പോർട്ട്, കണക്ക് ബഡ്ജററ് അവതരിപ്പിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് കെ.എസ് കിഷോർ കുമാർ, യോഗം ബോർഡ് മെമ്പർ ടി.സി ബൈജു, യൂണിയൻ കമ്മിറ്റി മെമ്പർ ലാലി ശശി, ശാഖാ വനിതാസംഘം സെക്രട്ടറി സിന്ധു ഷാജുകുമാർ, യൂണിറ്റ് യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് അഭിരാം ജി.ലിജു, പ്രസിഡന്റ് സി.ആർ വൈദ്യനാഥൻ രാഗം എന്നിവർ പങ്കെടുക്കും. ശാഖാ പ്രസിഡന്റ് കെ.പി കേശവൻ സ്വാഗതവും , വൈസ് പ്രസിഡന്റ് എ.കെ വാസു നന്ദിയും പറയും.