ചങ്ങനാശേരി: കെ.എസ്.ആർ.ടി.സി പെൻഷനേഴ്‌സ് ഓർഗനൈസേഷൻ ചങ്ങനാശേരി യൂണിറ്റിന്റെ 42-ാം വാർഷികം സംസ്ഥാന പ്രസിഡന്റ് കെ.ജോൺ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.കെ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ചാക്കോ ആന്റണി വാർഷിക റിപ്പോർട്ടും, ട്രഷറർ കെ.കെ. കുഞ്ഞിക്കുട്ടൻ കണക്കും അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് സി.ജെ.ജോസഫ് കേന്ദ്ര റിപ്പോർട്ടും, ജില്ലാ സെക്രട്ടറി എ.വി. ഓമനക്കുട്ടൻ ജില്ലാ റിപ്പോർട്ടും അവതരിപ്പിച്ചു. എം.കെ രാജം സ്വാഗതവും, കെ.ഡി. മാത്യു നന്ദിയും പറഞ്ഞു. തുടർന്ന് പുതിയ 15 അംഗകമ്മിറ്റിയെ തിരഞ്ഞെടുത്തു. കെ.കെ ജോസഫ് (പ്രസിഡന്റ്), ചാക്കോ ആന്റണി (സെക്രട്ടറി), കെ.കെ.കുഞ്ഞികുട്ടൻ (ഖജാൻജി). പി.വി. ഷാജിമോൻ എക്‌സിക്യൂട്ടീവിലേക്കും, കെ.ജോൺ സംസ്ഥാന കമ്മറ്റിയിലേക്കും, എ.വി ഓമനകുട്ടൻ, എ.ജെ. ജോൺ, മേരി മർക്കോസ് എന്നിവരെ ജില്ലാകമ്മറ്റിയിലേക്കും തെരഞ്ഞെടുത്തു.