dharnna

കോട്ടയം: എൻഡോൾഫാൻ ദുരിത ബാധിതർക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുക, കാസർകോട് ആധുനിക ചികിത്സാ സംവിധാനങ്ങളുള്ള സർക്കാർ ആശുപത്രി ഉടൻ പ്രവർത്തനം ആരംഭിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചും, മാർച്ച് 1 ന് നടക്കുന്ന സംസ്ഥാന കൺവെൻഷന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കളക്ട്രേറ്റിന് മുന്നിൽ ജില്ലാ ഐക്യദാർഢ്യ സമിതി ധർണ സംഘടിപ്പിച്ചു. പ്രൊഫ.സി.മാമച്ചൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കൺവീനർ മിനി കെ. ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ബാബു കുട്ടൻ ചിറ,വി.ജെ ലാലി, പ്രൊഫ .പി.എൻ തങ്കച്ചൻ, സലിമ ജോസഫ്, ഇ.വി പ്രകാശ്, എ.ജി അജയകുമാർ, എം.കെ. ഷഹസാദ് എന്നിവർ പങ്കെടുത്തു.