
കോട്ടയം : കൂട്ടിക്കലിലുണ്ടായ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് സി.പി.എം നിർമ്മിച്ചുനൽകുന്ന വീടുകളുടെ ശിലാസ്ഥാപനം 24 ന് നടക്കും. 25 വീടുകളാണ് സി.പി.എമ്മിന്റെ നേതൃത്വത്തിൽ നിർമ്മിക്കുന്നത്. വൈകിട്ട് നാലിന് ഏന്തയാറിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ശിലാസ്ഥാപനം നിർവഹിക്കും. കൂട്ടിക്കലിൽ രണ്ടേക്കർ പത്ത് സെന്റ് സ്ഥലമാണ് കാഞ്ഞിരപ്പള്ളി ജില്ലാ കമ്മിറ്റി വാങ്ങിയത്. 2021 ഒക്ടോബർ 16 നുണ്ടായ ഉരുൾപൊട്ടലിലും, മലവെള്ളപാച്ചിലിലും കൂട്ടിക്കൽ മുണ്ടക്കയം പ്രദേശങ്ങളിൽ നിരവധി വീടുകൾ തകരുകയും,12 പേർ മരിക്കുകയും ചെയ്തിരുന്നു. വീടുകളുടെ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കുമെന്ന് ജില്ലാ സെകട്ടറി എ.വി റസൽ പറഞ്ഞു.