കോട്ടയം: പട്ടികജാതി -പട്ടികവർഗ വിഭാഗങ്ങൾക്ക് സർക്കാർ സർവീസിലെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് പ്രവർത്തിച്ചിരുന്ന സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് സെൽ നിർത്തലാക്കിയ സർക്കാർ നടപടിക്കെതിരെ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് പ്രൊട്ടക്ഷൻ കൗൺസിൽ സെക്രട്ടറിയേറ്റ് മാർച്ച് നടത്തി. കേരളാ ചേരമർ സംഘം സംസ്ഥാന ജനറൽ സെക്രട്ടറി ഐ. ആർ സദാനന്ദൻ ഫ്‌ളാഗ് ഓഫ് ചെയ്തു. അംബേദ്കറിസ്റ്റ് രമേഷ് നമ്മണ്ട ധർണ ഉദ്ഘാടനം ചെയ്തു. എസ്.ആർ.പി.സി ചെയർമാൻ വി.ആർ രാജു അദ്ധ്യക്ഷത വഹിച്ചു. അഡ്വ. വി.ആർ രാജു മുഖ്യപ്രഭാഷണം നടത്തി. കേരളാ സാംബവ സഭ സംസ്ഥാന ജനറൽ സെക്രട്ടറി ഡി.ആർ വിനോദ്, എ.കെ സജീവ്, വി.നാരായണൻ, സുനിൽകുമാർ, എബി.ആർ നീലംപേരൂർ, കൈതക്കോട് രാധാകൃഷ്ണൻ, പൊന്നായി മോഹൻ, അഡ്വ. രാമൻ ബാലകൃഷ്ണൻ, അഡ്വ. സതീഷ്‌കുമാർ, മുഖത്തമ ഗോപിനാഥൻ, വി.ടി രഘു, പള്ളിക്കൽ സാമുവൽ, ശ്രീജ സുനിൽ, സജി പാമ്പാടി, പൊയ്കയിൽ പ്രസന്നകുമാർ, എ.കെ സജീവ് എന്നിവർ പങ്കെടുത്തു.