
കോട്ടയം : ജില്ലയിൽ 655 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ എട്ട് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 710 പേർ രോഗമുക്തരായി. 5371 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 48 പുരുഷൻമാരും 31 സ്ത്രീകളും 79 കുട്ടികളും ഉൾപ്പെടുന്നു. 146 വയസിനു മുകളിലുള്ള 88 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 6153 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 441687 പേർ കൊവിഡ് ബാധിതരായി. 434159 പേർ രോഗമുക്തി നേടി. 9108 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. കോട്ടയം നഗരസഭാ പരിധിയിലാണ് രോഗബാധിതർ കൂടുതൽ 106 പേർ.