kseb

കോട്ടയം : രാമപുരം ഇലക്ട്രിക്കൽ സബ് ഡിവിഷൻ ഓഫീസിനും സെക്ഷൻ ഓഫീസിനുമായി നിർമ്മിച്ച പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം 25 ന് ഉച്ചകഴിഞ്ഞ് 2.30 ന് മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിക്കും. രാമപുരം മൈക്കിൾ പ്ലാസ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മാണി സി. കാപ്പൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. എം.പിമാരായ തോമസ് ചാഴികാടൻ, ജോസ് കെ. മാണി എന്നിവർ മുഖ്യാതിഥികളാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ജില്ലാ കളക്ടർ ഡോ. പി.കെ.ജയശ്രീ, കെ.എസ്.ഇ.ബി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ.ബി.അശോക്, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് എന്നിവർ പങ്കെടുക്കും.