kob-jio

പൂഞ്ഞാർ : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ദീപിക കോട്ടയം യൂണിറ്റിലെ തൊടുപുഴ ബിസിനസ് മാനേജർ പൂഞ്ഞാർ മണിയംകുന്ന് വെട്ടിക്കൽ ജിയോ ജോർജ് (57) മരിച്ചു. ഭരണങ്ങാനം ഇടപ്പാടിയിൽ തിങ്കളാഴ്ച രാത്രി 7.30 നായിരുന്നു അപകടം. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജിയോ ഇന്നലെ രാവിലെ 11 ഓടെയാണ് മരിച്ചത്. ഭാര്യ : ഡോ. ലെനി ജിയോ (അദ്ധ്യാപിക, മംഗളം എൻജിനിയറിംഗ് കോളേജ് ഏറ്റുമാനൂർ) കടുത്തുരുത്തി മാമല കുടുംബാംഗം. മക്കൾ : മേഘ (ആർ.ഐ.ടി പാമ്പാടി), വർഷ (അമൽജ്യോതി എൻജിനിയറിംഗ് കോളേജ്, കാഞ്ഞിരപ്പള്ളി), ആകാശ് (ചാവറ പബ്ലിക് സ്‌കൂൾ പാലാ). സംസ്‌കാരം 26 ന് ഉച്ചകഴിഞ്ഞ് 2 ന് മണിയംകുന്ന് തിരുഹൃദയ പള്ളിയിൽ.