
വേളൂർ: കോട്ടയം നഗരസഭാ കൗൺസിലറും മുൻ ചെയർമാനുമായ എം.പി. സന്തോഷ്‌കുമാറിന്റെ മാതാവ് വേളൂർ ഈശ്വരകൃപയിൽ നളിനാക്ഷി (79) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.കെ. പുരുഷോത്തമൻ ചെങ്ങളം കരിപ്പുറം കുടുംബാംഗം. മകൾ: സ്നേഹലത. മരുമക്കൾ: ബിന്ദു സന്തോഷ്‌കുമാർ (കോട്ടയം നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ, മുൻ നഗരസഭാ ചെയർപേഴ്സൺ), സന്തോഷ്‌കുമാർ (മുതലപ്രാച്ചിറ, കാഞ്ഞിരം). സംസ്കാരം ഇന്ന് രാവിലെ 9ന് വസതിയിലെ കർമ്മങ്ങൾക്ക് ശേഷം 10ന് വേളൂർ എസ്.എൻ.ഡി.പി. ശ്മശാനത്തിൽ.