കൊല്ലപ്പള്ളി: എസ്.എൻ.ഡി.പി യോഗം കൊല്ലപ്പള്ളി ശാഖയിൽ വനിതാസംഘം അഡ്മിനിസ്റ്റേറ്റീവ് കമ്മിറ്റി രൂപീകരിച്ചു. വനിതാസംഘം യൂണിയൻ ചെയർപേഴ്‌സൺ മിനർവ്വാ മോഹൻ യോഗം ഉദ്ഘാടനം ചെയ്തു. യൂണിയൻ കമ്മിറ്റി കൺവീനർ സോളി ഷാജി അദ്ധ്യക്ഷത വഹിച്ചു. ലളിത സുകുമാരൻ സ്വാഗതം പറഞ്ഞു. യൂണിയൻ കമ്മിറ്റി അംഗവും ശാഖാ ചെയർമാനുമായ, സി.ടി. രാജൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വനിതാസംഘം വൈസ് ചെയർപേഴ്‌സൺ ബിന്ദു സജികുമാർ, യൂണിയൻ വനിതാസംഘം കമ്മിറ്റി അംഗങ്ങളായ,സ്മിതഷാജി, ബീന,ലിജി ശ്യാംകുമാർ, ശാഖാകമ്മിറ്റിയംഗം ബിജു കവുങ്ങുംമറ്റം എന്നിവർ ആശംസകൾ നേർന്നു യൂണിയൻ സൈബർ സേനാ ചെയർമാനും ശാഖാ കൺവീനറുമായ സന്തോഷ് കള്ളികാട്ട് ആമുഖപ്രസംഗം നടത്തി. പുതിയ ഭാരവാഹികളായി പ്രസന്ന ഷിബു (ചെയർപേഴ്‌സൺ),സംഗീത അരുൺ (വൈസ് ചെയർപേഴ്‌സൺ), ലതസിബി (കൺവീനർ),
മല്ലിക തങ്കച്ചൻ, രഞ്ജു അനൂപ്, മഹിളാമണി സുനിൽ, സരോജിനി കേശവൻ, സരസമ്മ ബാബു, സുമി സോമൻ, കുമാരി ശിവൻ, ദിവ്യമോൾ രാജു (കമറ്റിയംഗങ്ങൾ) എന്നിവരെയും തിരഞ്ഞെടുത്തു. യോഗത്തിൽ ലത സിബി നന്ദി പറഞ്ഞു.