
ചങ്ങനാശേരി: കുരിശുംമൂട് കൊച്ചുപറമ്പിൽ (സാംഭവൻ) പരേതനായ പോത്തൻ ജോസഫിന്റെ (റിട്ട. വാട്ടർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ്) ഭാര്യ കെ.കെ. ത്രേസ്യാമ്മ (92, റിട്ട. അദ്ധ്യാപിക, ഗവ. ടൗൺ എൽ.പി.എസ്. ചങ്ങനാശേരി) നിര്യാതയായി. പാലാ കൊഴുവനാൽ കല്ലറയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: മോഹൻ ജോസ് (ഓഫീസ് മാനേജർ, കാനറാ പേപ്പർ മിൽസ്, ചെത്തിപ്പുഴ), സാം ജോസ്. മരുമകൾ: മിനി സൈമൺ (അദ്ധ്യാപിക മണർകാട് ഇൻഫന്റ് ജീസസ് ബഥനി കോൺവെന്റ് ജി.എച്ച്.എസ്.എസ്.). സംസ്കാരം ഇന്ന് 10ന് ചെത്തിപ്പുഴ തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.