കുമരകം: ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായി ഇന്ന് പള്ളിനായാട്ട് നടക്കും. എസ്.എൻ.ഡി.പി യോഗം 153-ാം നമ്പർ കുമരകം കിഴക്ക് ശാഖയുടെ നേതൃത്വത്തിലാണ് ഉത്സവം. രാവിലെ 4ന് പള്ളിയുണർത്തൽ, 5.30ന് മഹാഗണപതിഹവനം, 7.30ന് എതിർത്ത പൂജ, 8ന് കളഭപൂജ, 8.30ന് നവകം, 8.45ന് പന്തീരടിപൂജ, 9ന് ശ്രീബലി, 10.45ന് കളഭാഭിഷേകം, 11ന് മദ്ധ്യാഹ്നപൂജ, വൈകുന്നേരം 4 മുതൽ പറയ്‌ക്കെഴുന്നള്ളിപ്പ്, 5.30 മുതൽ പള്ളിനായാട്ട് ഘോയാത്ര. 153-ാം നമ്പർ കുമരകം കിഴക്ക് ശാഖാ ഗുരുമന്ദിരത്തിൽ നിന്നും ചേർത്തല ജഗന്നാഥ കലാപീഠം അവതരിപ്പിക്കുന്ന കാളി, മുരുകൻ, തെയ്യം, മയ്യിൽ, ശ്രീശക്തിശ്വരം കരകാട്ട സമിതി കണ്ണാടിച്ചാൽ കുമരകം അവതരിപ്പിക്കുന്ന കരകാട്ടം, ആർപ്പൂക്കര കുട്ടപ്പനും സംഘവും നടത്തുന്ന പമ്പമേളം, ചെണ്ടമേളം, മറ്റ് വാദ്യാഘോഷങ്ങൾ ഗജരാജന്റെ അകമ്പടിയോടെ പൂത്താലവുമായി ക്ഷേത്രത്തിലേക്ക്. 7ന് ഭാഗവതപാരായണം, 7.30ന് ഗാനമേള, 8ന് തങ്കരഥത്തിൽ എഴുന്നള്ളിപ്പ്, 8.30ന് അത്താഴപൂജ, 9.30ന് പള്ളിനായാട്ട്, തിരിച്ചെഴുന്നള്ളിപ്പ്, പള്ളിനിദ്ര.