തലയോലപ്പറമ്പ് : വൈക്കം മുഹമ്മദ് ബഷീർ സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സുഭിക്ഷ കേരളം ഹരിത സംസ്‌കാരത്തിലേക്ക് എന്ന സന്ദേശവുമായി കർഷക സദസ് സംഘടിപ്പിച്ചു. മറവൻതുരുത്ത് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.വി ഹരിക്കുട്ടൻ ഉദ്ഘാടനം ചെയ്തു. വൈക്കം കൃഷി അസിസ്റ്റന്റ് ഡയറക്ടർ ശോഭ പി.പി വിഷയാവതരണം നടത്തി.ആർ. പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു. പി.ആർ സുഗുതൻ , കെ.കെ ബാബുക്കുട്ടൻ, ടി.കെ ഗോപി, അഡ്വ. രാജേഷ് കുമാർ ,പി.സി. പീറ്റർ എന്നിവർ പ്രസംഗിച്ചു. ലൈബ്രറി സെക്രട്ടറി ഡോ.സി.എം കുസുമൻ സ്വാഗതവും ലൈബ്രേറിയൻ പ്രിയ പ്രദീപ് നന്ദിയും പറഞ്ഞു.