തലയോലപ്പറമ്പ് : തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളേജ് മലയാള വിഭാഗത്തിന്റെ കനക രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഗവേഷണ ഗ്രന്ഥപ്പുരയുടെ ഉദ്ഘാടനവും കൈയ്യെഴുത്തുമാസിക പ്രകാശനവും നടത്തി. മലയാളവിഭാഗം മേധാവി ഡോ.അംബിക .എ നായർ അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ആർ.അനിത മുഖ്യപ്രഭാഷണവും കൈയ്യെഴുത്തുമാസികയുടെ പ്രകാശനവും നിർവഹിച്ചു. എഴുത്തുകാരൻ ശശി ആമ്പല്ലൂരും അദ്ധ്യാപികയും പൂർവവിദ്യാർത്ഥിയുമായ മേരിക്കുട്ടിയും ചേർന്ന് ഗവേഷണ ഗ്രന്ഥപ്പുരയുടെ ഉദ്ഘാടനം നിർവഹിച്ചു. ഗ്രന്ഥപ്പുരയ്ക്കായി ബുക്ക് ഷെൽഫുകൾ തന്ന തലയോലപ്പറമ്പ് ഫെഡറൽ ബാങ്ക് മാനേജർ ആർ. കലാദേവി, അബ്രഹാം, പൂർവാദ്ധ്യാപകരായ സുലോചന കെ.കെ, ഡോ. ബി.പദ്മനാഭപിള്ള , മലയാളവിഭാഗം അലുംനി അസോസിയേഷന്റെ ഭാരവാഹികളായ സന്തോഷ് വി.സി, ബിനു, മാഗസിൻ എഡി​റ്റർ വൈഷ്ണവി, സാന്ദ്ര, ടോബിൻ രാഗേഷ് തുടങ്ങിയവർ പ്രസംഗിച്ചു. ജൂബിലി കമ്മി​റ്റി കൺവീനർ ലാലിമോൾ എസ്. നന്ദി പറഞ്ഞു. മലയാളവിഭാഗം അദ്ധ്യാപിക അനുപമ കെ. കെ സ്വാഗതമാശംസിച്ചു.