വൈക്കം : കേരള കോൺഗ്രസ് (എം) മറവൻതുരുത്ത് മണ്ഡലം പ്രതിനിധി സമ്മേളനവും തിരഞ്ഞടുപ്പും നടന്നു. മണ്ഡലം പ്രസിഡന്റ് അപ്പുക്കുട്ടൻ ഇടക്കരിയുടെ അദ്ധ്യക്ഷതയിൽ കൂടിയ പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി സഖറിയാസ് കുതിരവേലി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ജോയി ചെറുപുഷ്പം മുഖ്യപ്രഭാക്ഷണം നടത്തി. ജില്ലാ സെക്രട്ടറി അഡ്വ.പി.കെ.ഷാജി, വെള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ലൂക്ക് മാത്യു, സംസ്ഥാന കമ്മ​റ്റി അംഗം പി.വി.കുര്യൻ പ്ലാക്കോട്ടയിൽ, നി.സെക്രട്ടറിമാരായ എം.സി. അബ്രാഹം, ബാബു ജോസഫ് , അഡ്വ. ആന്റണി കളമ്പുകാടൻ, കെ.എസ്.സി. സംസ്ഥാന വൈസ് പ്രസിഡന്റ് അഖിൽ മാടയ്ക്കൻ , കെ. എം. ലാലിച്ചൻ മണ്ണാമ്പത്ത്, രാജു പട്ടശേരി, അഗസ്​റ്റിൻ മൈലയ്ക്കച്ചാലിൽ, ഒ.പി. ബാബു എന്നിവർ സംസാരിച്ചു. ഭാരവാഹികളായി അപ്പുക്കുട്ടൻ ഇടക്കരി (പ്രസിഡന്റ്) , വൈസ് പ്രസിഡന്റായി പ്രകാശൻ പ്രിയങ്കാലം , ട്രഷറായി കമലൻ പടന്നയിൽ , സെക്രട്ടറിമാരായി വി.പി.വിനോദ്, സാജൻ വെള്ളോട്ടുതറ എന്നിവരെ തിരഞ്ഞടുത്തു.