വൈക്കം : വരൾച്ച രൂക്ഷമായ സാഹചര്യത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തലയാഴം ഗ്രാമപഞ്ചായത്തിലെ ഇടത്തോടുകളിലെ പായലും പോളയും നീക്കംചെയ്ത് ആഴം കൂട്ടിയും നീരൊഴുക്ക് സുഗമമാക്കി നിത്യോപയോഗത്തിന് ആവശ്യമായ വെള്ളം ലഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് കേരള വനിതാ കോൺഗ്രസ് എം തലയാഴം മണ്ഡലം കമ്മി​റ്റി ആവശ്യപ്പെട്ടു. യോഗം പാർട്ടി ജില്ലാ സെക്രട്ടറി ബിജു പറപ്പള്ളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അനൂ പ്രദീപ് അദ്ധ്യക്ഷതവഹിച്ചു. പാർട്ടി മണ്ഡലം പ്രസിഡന്റ് ജോസ് കാട്ടി പറമ്പിൽ, വനിതാ കോൺഗ്രസ് എം മണ്ഡലം സെക്രട്ടറി സോഫി മേരി ജോയി, ബിന്ദു ഷാജി, വിദ്യാ വിനീഷ്, ജിഷാ നിഷാദ്, മേഴ്‌സി മൈക്കിൾ, അന്നമ്മ ജോസ്, ഷീബ ജോജോ എന്നിവർ പ്രസംഗിച്ചു.