മുണ്ടക്കയം: മുരുക്കുംവയൽ വൊക്കേഷൻ ഹയർ സെക്കന്ററി സ്‌കൂളിൽ പെൺകുട്ടികൾക്ക് സ്വയംപ്രതിരോധത്തിനു കരാട്ടെ പരിശീലനം നൽകും. ഇന്ന് രാവിലെ 9ന് മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് ഉദ്ഘാടനം ചെയ്യും. റഫീഖ് പി എച് അദ്ധ്യക്ഷത വഹിക്കും.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.കെ പ്രദീപ്, വാർഡ് മെമ്പർ കെ.എൻ സോമരാജൻ, സ്‌കൂൾ പ്രിൻസിപ്പൽ എന്നിവർ യോഗത്തിൽ പങ്കെടുക്കും.