വൈക്കം : എസ്.എൻ.ഡി.പി യോഗം 113ാം നമ്പർ ചെമ്മനത്തുകര ശാഖയുടെ കീഴിലുള്ള ശ്രീനാരായണേശ്വരപുരം ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് ക്ഷേത്രം തന്ത്റി ശിവഗിരിമഠം ശ്രീനാരായണ പ്രസാദ് കൊടിയേ​റ്റി. ശ്രീകോവിലിൽ വച്ച് പൂജിച്ച കൊടിക്കൂറ തന്ത്റിയും പൂജാരിയും ചേർന്ന് കൊടിമരചുവട്ടിലേക്ക് എഴുന്നള്ളിച്ചു. ക്ഷേത്രം മേൽശാന്തി ടി.വി. പുരം ഉണ്ണിരാജൻ, ഷിബു ശാന്തി ചെമ്മനത്തുകര, വിഷ്ണു ശാന്തി ടി.വി.പുരം എന്നിവർ സഹകാർമ്മികരായിരുന്നു. കൊടിയേ​റ്റിന് മുന്നോടിയായി ഭക്തരുടെ നേതൃത്വത്തിൽ ഇളനീർ തീർത്ഥയാത്ര പ്രദിക്ഷണംവച്ച് ഭഗവാന് സമർപ്പിച്ചു. കലശാഭിഷേകം, കരിക്കഭിഷേകം, പ്രസാദമൂട്ട്, വൈകിട്ട് ദേശതാലപ്പോലി, തിരുവാതിരകളി, പ്രസാദകഞ്ഞി,സംഗീതാഞ്ജലി എന്നിവയുണ്ടായിരുന്നു. പ്രസിഡന്റ് പി.വി.വേണുഗോപാൽ, വൈസ് പ്രസിഡന്റ് നിധീഷ് പ്രകാശ്, സെക്രട്ടറി എൻ.കെ. കുഞ്ഞുമണി, മധു പുത്തൻതറ, ബിജു വാഴേക്കാട്ട്, കെ.പി. ഉത്തമൻ, പ്രമിൽകുമാർ, ബി.പി മനോജ്, കെ.പി. മനോജ്, എ.ജി. ഉല്ലാസൻ, എം.ജി. അനിൽകുമാർ, പി.ഷിബു, പി.രഞ്ജിത്ത്, കെ.വി.വിഭാത് എന്നിവർ നേതൃത്വം നൽകി.