
കോട്ടയം: ലൈസൻസ് ഇല്ലാത്ത കടകളിൽ കീടനാശിനികളും ജൈവവളങ്ങളും വിൽക്കുന്നത് തടയാൻ കർശന പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് കൃഷി മന്ത്രിക്ക് കേരളാപ്രദേശ് കർഷക കോൺഗ്രസ് പരാതി നൽകി. ഹാർഡ് വെയർ ഷോപ്പ്, പെയിന്റ് കട, പലചരക്ക് കടകൾ തുടങ്ങിയവയുടെ മറവിലാണ് ഈ വിൽപ്പന . വളം കടയ്ക്ക് പ്രത്യേക മുറി വേണമെന്ന നിയമം ഇവർ പാലിക്കുന്നില്ല. കൃഷിവകുപ്പിന്റെ അംഗീകാരം ലഭിക്കാത്ത വളങ്ങളാണ് ഇത്തരത്തിൽ വിൽപ്പന നടത്തുന്നത്. ഇത് മൂലം ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത് ഫലവൃക്ഷങ്ങൾ കൃഷി ചെയ്യുന്ന കർഷകർക്കാണ്. നിരോധിക്കപ്പെട്ട ഫൂരിഡാൻ അടക്കമുള്ള ഉത്പന്നങ്ങളും വിൽപ്പന നടത്തുന്നുണ്ട്.