കടുത്തുരുത്തി : സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ തീപിടിച്ച് നിരവധി മരങ്ങൾ കത്തിനശിച്ചു. ഇന്നലെ ഉച്ചയ്ക്ക് കടുത്തുരുത്തി പഞ്ചായത്തിലെ 7-ാം വാർഡിൽ നീരാക്കൽ ജോണിച്ചന്റെ പുരയിടത്തിലാണ് തീപിടിത്തമുണ്ടായത്. ചപ്പുച്ചവറുകൾക്ക് തീയിട്ടതിനെ തുടർന്ന് ഇവിടെ സൂക്ഷിച്ചിരുന്ന പഴയ പ്ലാസ്റ്റിക് വസ്തുക്കളിലേക്ക് തീപടരുകയായിരുന്നു. രണ്ട് തെങ്ങ് ഉൾപ്പടെ പത്തോളം തേക്ക് മരങ്ങൾ കത്തി നശിച്ചു. കടുത്തുരുത്തിയിൽ നിന്ന് ഷാജികുമാറിന്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്‌സ് സംഘം എത്തിയാണ് തീയണച്ചത്.