കല്ലറ : ഗ്രാമപഞ്ചായത്തിന്റെ 2021-22 സമ്പത്തിക വർഷത്തിൽ 5 ലക്ഷം രൂപ ചെലവഴിച്ച് കല്ലറയിലെ ക്ഷീരകർഷകർക്കായി കന്നുകുട്ടി പരിപാലനം പദ്ധതിയുടെ ഉദ്ഘാടനം കല്ലറ സൗത്ത് ക്ഷീര സംഘത്തിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ജോണി തൊട്ടുങ്കൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ബൈജു അദ്ധ്യക്ഷത വഹിച്ചു. വെറ്റിനറി സർജൻ ഡോ.സന്തോഷ് കെ.സി, ജില്ലാ വെറ്റിനറി സർജൻ ഡോ.അഭിജിത് തമ്പാൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ വി.കെ.ശശികുമാർ, മിനി ജോസ്, ജോയ് കൽപകശ്ശേരി, ലീല ബേബി, അമ്പിളി മനോജ്, മിനി അഗസ്റ്റിൻ, അമ്പിളി ബിനീഷ്, ഉഷ റെജിമോൻ, ക്ഷീരസംഘം പ്രസിഡന്റ് ശ്യാം മോഹൻ തുടങ്ങിയവർ സംസാരിച്ചു.