കോട്ടയം : എം.ജി സർവകലാശാലയിൽ പുതുതായി സർവീസിൽ പ്രവേശിച്ച ഉദ്യോഗാർത്ഥികൾക്കുള്ള മൂന്ന് ദിവസത്തെ ഇൻഡക്ഷൻ ട്രെയിനിംഗ് പരിപാടിക്ക് തുടക്കമായി. സിൻഡിക്കേറ്റ് അംഗം പ്രൊഫ. ബി.കേരളവർമ്മ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചാൻസലർ പ്രൊഫ.സാബു തോമസ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. രജിസ്ട്രാർ, പ്രൊഫ.പ്രകാശ് കുമാർ ബി, പരീക്ഷാ കൺട്രോളർ ഡോ.സി.എം.ശ്രീജിത്ത്, ജോയിന്റ് രജിസ്ട്രാർ ബാബുരാജ് എ വാര്യർ തുടങ്ങിയവർ പങ്കെടുത്തു.