
ചങ്ങനാശ്ശേരി: വൃക്കസംബന്ധമായ അസുഖം മൂലം ഇരു കാലുകളും മുറിച്ചു മാറ്റിയ തൃക്കൊടിത്താനം ആരമല സ്വദേശി സിദ്ധിഖിന് ഫ്രണ്ട്‌സ് ഒഫ് ചങ്ങനാശ്ശേരി യു. എ. ഇ ചാപ്റ്ററിന്റെ നേതൃത്വത്തിൽ 1,42,143 രൂപ നൽകി. തൃക്കൊടിത്താനം പഞ്ചായത്ത് പ്രസിഡന്റ് സുവർണകുമാരി, ഫ്രണ്ട്‌സ് ഒഫ് ചങ്ങനാശ്ശേരി ചീഫ് കോർഡിനേറ്റർ ബാബു പുന്നക്കുടി, കോ ഒാർഡിനേറ്റർ ലിനു ജോബ് എന്നിവർ ചേർന്നാണ് സഹായധനം കൈമാറിയത്. വാർഡ് മെമ്പർ നിസാർ ആരമല, ഇബ്രാഹിംകുട്ടി, കൃഷ്ണകുമാർ പോറ്റിമഠം എന്നിവർ പങ്കെടുത്തു. സമൂഹ മാദ്ധ്യമങ്ങളിലെ വാർത്ത കണ്ടാണ് ഫ്രണ്ട്‌സ് ഒഫ് ചങ്ങനാശ്ശേരി സഹായം എത്തിച്ചത്.