mg-uni

കോട്ടയം: അദ്ധ്യാപകരുടെയും ജീവനക്കാരുടെയും വിരമിക്കൽ പെൻഷൻ ആനുകൂല്യങ്ങൾക്കായി പ്രത്യേക പെൻഷൻ ഫണ്ട് രൂപീകരിക്കണമെന്ന സർക്കാർ ഉത്തരവിനെതിരെ എം.ജി യൂണിവേഴ്സിറ്റി എംപ്ളോയീസ് യൂണിയൻ പ്രതിഷേധദിനം ആചരിച്ചു. ജനറൽ സെക്രട്ടറി എൻ മഹേഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.എസ്. ഗോപാലകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. എഫ്.യു.ഇ.ഒ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രദീപ് കെ.ബി, ജോസ് മാത്യു എന്നിവർ പ്രസംഗിച്ചു. സെറ്റോ ജില്ലാ കൺവീനർ ബാലമുരളി കെ എ, നേതാക്കളായ മേബിൾ എൻ എസ്, എൻ നവീൻ, എസ് പ്രമോദ്, ജോബിൻ ജോസഫ്, രഘുകുമാർ കെ എസ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.