
ചങ്ങനാശ്ശേരി: തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. പഞ്ചായത്തിലെ 20 വാർഡുകളിലായി ജനറൽ വിഭാഗത്തിലുള്ള 160 വയോജനങ്ങൾക്കാണ് കട്ടിൽ വിതരണം ചെയ്തത്. മണികണ്ഠവയൽ വനിതാ സാംസ്കാരിക നിലയത്തിൽ നടന്ന കട്ടിൽ വിതരണത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എൻ. സുവർണകുമാരി നിർവഹിച്ചു. വൈസ് പ്രസിഡന്റ് ബിനോയ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ ബൈജു വിജയൻ, ഉഷ രവീന്ദ്രൻ എന്നിവർ സംസാരിച്ചു. പദ്ധതി നിർവഹണ ചുമതലയുള്ള ഐ.സി.ഡി.എസ് സൂപ്പർവൈസർ ദീപ്തി ബിജു സ്വാഗതവും അങ്കണവാടി വർക്കർ എ.സി പുഷ്പവല്ലി നന്ദിയും പറഞ്ഞു.