പാലാ: ഉള്ളനാട് സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് പരിഗണന നൽകുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു. സംസ്ഥാന ഗവ. ഏർപ്പെടുത്തിയ കായകൽപക മൻഡേഷൻ അവാർഡ് നേടിയ ഉള്ളനാട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരെ അഭിനന്ദിക്കുകയായിരുന്നു അദ്ദേഹം. മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോക്ടർ പ്രിറ്റി രാജ് അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ സൂപ്രണ്ട് ഡോ.ജെയ്‌സി .എം കട്ടപ്പുറം, ഡോ.ജോർജ് മാത്യു, ഹെൽത്ത് സൂപ്പർവൈസർ സോജൻ വർഗീസ്, ലേഡി ഹെൽത്ത് സൂപ്പർവൈസർ സോളി സെബാസ്റ്റ്യൻ,നഴ്‌സിംഗ് ഓഫീസർ സിന്ധു പി.നാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു.