action

കോട്ടയം: ദുരന്ത സാഹചര്യങ്ങളിലെ രക്ഷാപ്രവർത്തനങ്ങൾക്കായി കേരള വോളന്ററി യൂത്ത് ആക്ഷൻ ഫോഴ്‌സിലെ 77 പേരെ സജ്ജമാക്കിയതായി യുവജനക്ഷേമ ബോർഡ് അറിയിച്ചു. തദ്ദേശ സ്ഥാപനത്തിലുള്ള കാപ്റ്റൻമാരും വാർഡ് തലത്തിലുള്ള വോളണ്ടിയർമാരും ഇനി ദുരന്തമുഖങ്ങളിൽ കൈത്താങ്ങാവും. ആരോഗ്യവകുപ്പിന്റ സഹകരണത്തോടെ സി.പി.ആർ. പ്രൊസീജർ ട്രെയിനിംഗും പൊലീസ് , ഫയർ ഫോഴ്സ് എന്നിവയുടെ നേതൃത്വത്തിൽ ആപത്ഘട്ടങ്ങളിലെ ദ്രുത രക്ഷാപ്രവർത്തനത്തിനുതകുന്ന പ്രത്യേക പരിശീലനവും നൽകി ഇവർ വാർഡ്തല വോളണ്ടിയർമാരെ സജ്ജമാക്കും.
18 നും 30 നുമിടയിൽ പ്രായമുള്ള മൂവായിരം സേവനസന്നദ്ധരായ യുവതീ, യുവാക്കളാണ് വോളണ്ടിയർമാരായുള്ളത്. രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും ദുരിതാശ്വസ കേന്ദ്രങ്ങളിലും ദുരിത മേഖലകളിലും അവശ്യസാധനങ്ങൾ എത്തിച്ചുകൊടുക്കുവാനും ഇവരെ പ്രയോജനപ്പെടുത്തും.
ലഹരിക്കെതിരെ നടത്തി വരുന്ന ബോധവത്ക്കരണ പ്രവർത്തങ്ങൾ കൂടുതൽ ഊർജ്ജിതമാക്കാനും പദ്ധതിയുണ്ട്.

സജ്ജരായ യൂത്ത് ആക്ഷൻ

ഫോഴ്‌സ് അംഗങ്ങൾ: 77


'കൗൺസലിംഗ്, സർവ്വേ, ശുചീത്വ മാലിന്യ നിർമ്മാർജനം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് വൈദഗ്ദ്ധ്യമുള്ള വരെ ഉൾപ്പെടുത്തി പ്രത്യേക ടീമുകൾ രൂപീകരിക്കാനും ലക്ഷ്യമിടുന്നുണ്ട്.'

- എസ്. ഉദയകുമാരിൻ ജില്ലാ യുത്ത് പ്രോഗ്രാം ഓഫീസർ