പാലാ: ഭാരതീയ റിസർവ് ബാങ്കിന്റെ ഈ സാമ്പത്തിക വർഷത്തെ അവസാന സീരീസിലുള്ള സോവറിൻ ഗോൾഡ് ബോണ്ടുകൾ 28 മുതൽ മാർച്ച് 4 വരെ ഹെഡ് പോസ്റ്റ് ഓഫീസിൽ ലഭിക്കും. തങ്കത്തിന്റെ (999) മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ വിലയിൽ ബോണ്ട് ലഭിക്കും. വിൽക്കുന്നതുവരെ ആറു മാസം കൂടുമ്പോൾ 2.5 ശതമാനം നിരക്കിൽ പലിശ ലഭിക്കും. വിൽക്കുന്ന സമയത്ത് തങ്കത്തിന്റെ അന്നത്തെ മാർക്കറ്റ് വില ലഭിക്കും. ഗോൾഡ് ബോണ്ടിൽ നിക്ഷേപം നടത്താൻ ആധാർ കാർഡ് , പാൻ കാർഡ്, ബാങ്ക് പാസ്സ് ബുക്ക് എന്നിവയുടെ കോപ്പി വേണം. കൊവിഡ് സാഹചര്യത്തിൽ പോസ്റ്റ് ഓഫീസിൽ വരാതെ തന്നെ ഗോൾഡ് ബോണ്ടിൽ നിക്ഷേപം നടത്താൻ തപാൽ വകുപ്പ് സൗകര്യമൊരുക്കിയിട്ടുണ്ട്. ഫോൺ : 8281525215