പാലാ: വിലത്തകർച്ച കാരണം വിഷമം അനുഭവിക്കുന്ന റബർ കർഷകരെ രക്ഷിക്കാൻ കേരള സർക്കാർ റബറിന് 250 രൂപ തറവില പ്രഖ്യാപിക്കണമെന്നും ഇതിനായി കേന്ദ്ര ഗവൺമെന്റിന്റെ സഹായം ലഭിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്നും എൻ.സി.പി പാലാ നിയോജകമണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. എൻ.സി.പി ജില്ലാ പ്രസിഡന്റ് ബെന്നി മൈലാടൂർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ബേബി ഊരകത്ത് അദ്ധ്യക്ഷത വഹിച്ചു. ജോസ് വാട്ടപ്പള്ളി, ഗോപി പുറയ്ക്കാട്ട്, എം. ആർ.രാജു, യോഹന്നാൻ.ജി, രുക്മണിയമ്മ, ടോമി പാലറ, ജോസ് കുന്നുംപുറം, ജോർജ് തെങ്ങനാൽ, മണി വള്ളിക്കാട്ടിൽ, ബേബി പൊൻമല, ഔസേപ്പച്ചൻ വലിയവീട്ടിൽ, ജോസ് തെങ്ങുംപള്ളിൽ എന്നിവർ പ്രസംഗിച്ചു.