vishu

കോട്ടയം : മേടപ്പുലരിയ്ക്ക് മുൻപെ വഴിയരികുകളിൽ സ്വർണ്ണ നിറമോടെ നറുമണം വിതറി കണിക്കൊന്നകൾ പൂത്തുലഞ്ഞു. ഒരു കാലത്ത് മലയാളിയെ സംബന്ധിച്ചിടത്തോളം പുതുവർഷത്തിന്റെ വരവറിയിച്ചെത്തുന്ന വിരുന്നുകാരനായിരുന്നു. അതുകൊണ്ട് തന്നെ പ്രകൃതിയും മനുഷ്യനും ഒത്തിണങ്ങി ആയിരുന്നു ഓരോ വിഷുക്കാലത്തെയും വരവേറ്റിരുന്നത്. കണിക്കൊന്ന പൂവിട്ടതു കണ്ടാൽ മലയാളിയുടെ മനസിൽ പൂത്തിരി കത്തും. നേരം തെറ്റി കണിക്കൊന്ന പൂക്കാൻ തുടങ്ങിയിട്ട് കാലമേറെയായെങ്കിലും കത്തുന്ന ചൂടിലാണ് സ്വർണ വർണം പൊഴിക്കുന്ന കർണികാരം കാണാൻ ഏറെ ഭംഗി. ഇത്തവണ ഫെബ്രുവരി ആദ്യവാരം മുതൽ കണിക്കൊന്ന പൂത്തു നിറഞ്ഞു. നഗരമദ്ധ്യത്തിൽ മുനിസിപ്പാലിറ്റി വളപ്പിൽ മറ്റ് മരങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന കൊന്നമരം പൂത്തുലഞ്ഞ് നിൽക്കുകയാണ്. റോഡിനോട് ചേർന്നു നിൽക്കുന്നതിനാൽ യാത്രക്കാരെയും ആകർഷിക്കുന്നു. വാഹനത്തിരക്കൊഴിയുന്ന പുലർച്ചെ വീഥിയിൽ മഞ്ഞപ്പട്ട് വിരിച്ചതിനു സമാനമാണ്. ഗ്രാമ - നഗര വ്യത്യാസമില്ലാതെ വിവിധയിടങ്ങളിലാണ് കണിക്കൊന്ന പൂത്ത് നിൽക്കുന്നത്.കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ മാറ്റമാണ് മരങ്ങൾ നേരത്തെ പൂവിടാൻ ഇടയാക്കുന്നത്. മുൻ വർഷങ്ങളിലും സമാനരീതിയിൽ കാലം തെറ്റി കണിക്കൊന്ന പൂത്തിരുന്നു. നേരത്തെ പൂത്തതിനാൽ ഇത്തവണ വിഷുവിന് കണിയൊരുക്കാൻ നാട്ടിൻപുറത്തെ കൊന്നപ്പൂവ് ലഭിക്കാതെ വരുമെന്ന ആശങ്കയുമുണ്ട്.


പൂക്കാതിരിക്കാനാവില്ല !

മണ്ണിലെ ജലാംശം പരിധിവിട്ട് കുറയുമ്പോഴൊക്കെ കണിക്കൊന്നകൾ പൂക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. സസ്യങ്ങൾ പൂവിടുന്നത് നിയന്ത്രിക്കുന്നത് ഫ്ലോറിജൻ എന്ന സസ്യ ഹോർമോണാണ്. ചൂട് കൂടുമ്പോൾ ഫ്ലോറിജന്റെ ഉത്പാദനം വർദ്ധിക്കുന്നതാണ് ഇത്തരം പ്രതിഭാസത്തിന് കാരണം. ചിലപ്പോൾ വർഷത്തിൽ മിക്ക മാസങ്ങളിലും ചില കൊന്നകൾ പൂക്കാറുണ്ട്

മേടപ്പുലരിക്ക് മുൻപേ സ്വർണ്ണം വർണ്ണം നിറഞ്ഞ് കണിക്കൊന്ന കാലം തെറ്റി പൂത്തുലഞ്ഞു. സ്വർണ്ണവർണ്ണം വിതറി കണിക്കൊന്നകൾ പൂത്ത് നിൽക്കുന്നത്, നഗരത്തിൽ എത്തുന്നവർക്കും കൗതുകകാഴ്ച്ചയായി മാറി. മീനമാസത്തിലെ സൂര്യകിരണങ്ങളേറ്റ് കാഴ്ച്ചയുടെ മനോഹാരിതയാണ് പാതയോരങ്ങളിൽ. വിഷുവിന്റെ വരവറിയിച്ച്