വൈക്കം : വൈക്കം നഗരസഭയിൽ നടന്നുവരുന്ന ക്രമക്കേടുകൾക്കെതിരെ തദ്ദേശഭരണവകുപ്പ് മന്ത്രിക്കും, വിജിലൻസിനും പരാതി നൽകാൻ പീപ്പിൾസ് കൗൺസിൽ ഫോർ സോഷ്യൽ ജസ്റ്റീസ് വൈക്കം യൂണിറ്റ് കൺവെൻഷൻ തീരുമാനിച്ചു. വി.ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗം പി.എസ് നന്ദൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന നിർവാഹക സമിതി അംഗം അഡ്വ. ജെയിംസ് കടവൻ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ കൗൺസിലർമാരായ ആർ.സന്തോഷ്, അശോകൻ വെള്ളവേലി , അഡ്വ.ചന്ദ്രബാബു എടാടൻ, അഡ്വ.പി.കെ.ഷാജി എന്നിവർ പ്രസംഗിച്ചു. വൈക്കം യൂണിറ്റ് ഭാരവാഹികളായി അഡ്വ.പി.കെ.ഷാജി (ചെയർമാൻ), പി.വി.ബിജു, രവീന്ദ്രൻ തേത്തോത്ത് (വൈസ് ചെയർമാൻമാർ), അഡ്വ.ചന്ദ്രബാബു എടാടൻ ( ജനറൽ സെക്രട്ടറി ), കെ.കെ.മോഹനൻ (സെക്രട്ടറി), വി.സുനിൽ ഇടത്തിൽ (ട്രഷറർ), വി.ശിവദാസ് (ജനറൽ കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.