
ചങ്ങനാശേരി: സമുദായാചാര്യൻ മന്നത്ത് പദ്മനാഭന്റെ 52 -ാമത് സമാധിദിനാചരണം ഇന്ന് നടക്കും. മന്നം സമാധിമണ്ഡപത്തിൽ രാവിലെ മുതൽ ഭക്തിഗാനാലാപനവും പുഷ്പാർച്ചനയും ഉപവാസവും സമൂഹപ്രാർത്ഥനയും ഉണ്ടാകും . രാവിലെ ആറു മുതൽ 11.45 വരെ നടക്കുന്ന ചടങ്ങിൽ സമുദായാംഗങ്ങൾക്കും അഭ്യുദയകാംക്ഷികൾക്കും കൊവിഡ് നിബന്ധനകൾ പാലിച്ച് പങ്കെടുക്കാം. എല്ലാ കരയോഗങ്ങളുടെയും താലൂക്ക് യൂണിയനുകളുടെയും നേതൃത്വത്തിലും ആചരണം നടക്കും. ഉപവാസത്തിന് ശേഷം എൻ.എസ്.എസിന് രൂപം നൽകിയ വേളയിൽ സമുദായാചാര്യനും സഹപ്രവർത്തകരും ചേർന്നെടുത്ത പ്രതിജ്ഞ ചൊല്ലും.